മേഘസ്ഫോടനം: തിരച്ചില്‍ തുടരുന്നു

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മേഘസ്ഫോടനത്തിലും കാണാതായ 22പേര്‍ക്കുള്ള തിരച്ചില്‍ കഴിഞ്ഞ ദിവസവും തുടര്‍ന്നു. ദുരന്തത്തില്‍ 18പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന പൊലീസും മറ്റ് സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളുമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. പിത്തോരഗഢ്, ചാമോലി ജില്ലകളിലാണ് ദുരന്തം ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടത്തൊനായില്ളെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കാണാതായവരെ ജീവനോടെ കണ്ടത്തൊനുള്ള സാധ്യത വളരെ കുറവാണെന്നും ഇവര്‍ അറിയിച്ചു. അതിനിടെ, ബസ്താദി ഗ്രാമത്തില്‍നിന്ന് കാണാതായ ഒരാള്‍ ജീവനോടെയുണ്ടെന്ന് കണ്ടത്തെി. ഇയാള്‍ ദുരന്തമുണ്ടായപ്പോള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.