കലബുറഗി റാഗിങ്: കോളജിനെതിരെ തല്‍ക്കാലം നടപടിയില്ല

ബംഗളൂരു: കലബുറഗി റാഗിങ് സംഭവത്തില്‍ അല്‍ഖമര്‍ നഴ്സിങ് കോളജിനെതിരെ തല്‍ക്കാലം നടപടിയില്ളെന്ന് കര്‍ണാടക സര്‍ക്കാര്‍. റാഗിങ് നടന്നിട്ടില്ളെന്ന രാജീവ് ഗാന്ധി ആരോഗ്യ സര്‍വകലാശാലയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടത്തെിയാല്‍ കോളജിനെതിരെ നടപടിയെടുക്കുമെന്നും കര്‍ണാടക ആരോഗ്യ-വിദ്യാഭ്യാസ മന്ത്രി ശരണപ്രകാശ് പാട്ടീല്‍ പറഞ്ഞു.

അതിനിടെ, കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥിനികളുടെ ജാമ്യാപേക്ഷയില്‍ കലബുറഗി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ചൊവ്വാഴ്ച വിധി പറയും. സര്‍വകലാശാല അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരിക്കും കോളജിനെതിരെ നടപടിയെന്ന് മന്ത്രി ശരണപ്രകാശ് പാട്ടീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല രണ്ടംഗ സമിതി കോളജിലോ ഹോസ്റ്റലിലോ റാഗിങ് നടന്നിട്ടില്ളെന്നാണ് വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, വൈസ് ചാന്‍സലര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് തല്‍ക്കാലം നടപടി വേണ്ടന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. റാഗിങ്ങിനിരയായ അശ്വതിയുടെ മൊഴിയെടുക്കാതെയാണ് സര്‍വകലാശാല സമിതി റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആക്ഷേപമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.