ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിന് ദേശീയ യോഗ്യതാ പ്രവേശപരീക്ഷ (നീറ്റ്) നടപ്പാക്കുന്നതിന് പാര്‍ലമെന്‍റ് പാസാക്കിയ രണ്ട് ബില്ലുകളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മേലൊപ്പിട്ടു. 2016ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) നിയമം, 2016ലെ ഡെന്‍റിസ്റ്റ് (ഭേദഗതി) നിയമം എന്നിവയിലാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. ഈവര്‍ഷം മുതല്‍തന്നെ നീറ്റ് നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ അത് മറികടക്കുകയായിരുന്നു.
1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമം, 1948ലെ ഡെന്‍റിസ്റ്റ് നിയമം എന്നിവ ലോക്സഭ കഴിഞ്ഞ മാസവും രാജ്യസഭ ഈമാസവുമാണ് ഭേദഗതി ചെയ്തത്. നിരവധി പ്രവേശപരീക്ഷകള്‍കൊണ്ട് വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാനും നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് നീറ്റ് നടപ്പാക്കുന്നത്. 2017-18 അക്കാദമിക വര്‍ഷം മുതല്‍ എല്ലാ ഡെന്‍റല്‍ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് വേണമെന്ന് നിയമം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.