ഡിജിറ്റൽ തട്ടിപ്പിലൂടെ പണം നഷ്ടമായവർക്ക് ഇനി ആശ്വസിക്കാം; 25000 രൂപ വരെ നഷ്ടപരിഹാരമായി ആർ.ബി.ഐ നൽകും

ഡിജിറ്റൽ ഇടപാട് തട്ടിപ്പിന് ഇരയായവർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനിമുതൽ ഡിജിറ്റൽ തട്ടിപ്പുകൾ വഴി പണം നഷ്ടപ്പെട്ടവർക്ക് 25000 രൂപ നഷ്ടപരിഹാരമായി ആർ.ബി.ഐ നൽകും. 2027 ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക. ഇതുവഴി 50000 രൂപ വരെയുള്ള ഡിജിറ്റൽ പണമിടപാട് തട്ടിപ്പുകൾക്ക് ഇരയായവർക്ക് തട്ടിപ്പിലൂടെ നഷ്ടമായ പണത്തിന്‍റെ വലയൊരു ഭാഗം തിരിച്ചു പിടിക്കാൻ കഴിയും.

പുതിയ സംവിധാനം അനുസരിച്ച് ഇരകൾക്ക് അവരുടെ നഷ്ടത്തിന്‍റെ 85 ശതമാനം വരെ അല്ലെങ്കിൽ 25000 രൂപ വരെ, ഏതാണോ കുറവ് അത് നഷ്ടപരിഹാരമായി ലഭിക്കും. ബാങ്കിന്‍റെ അന്വേഷണ റിപ്പോർട്ടുകൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും നഷ്ടപരിഹാരം. ബാങ്കിന്‍റെ അശ്രദ്ധ കാരണമാണ് തട്ടിപ്പ് നടന്നതെങ്കിൽ ഇരക്ക് പൂർണ നഷ്ടപരിഹാരം ബാങ്ക് നൽകണമെന്ന് ആർ.ബി.ഐ പറഞ്ഞു.

തട്ടിപ്പു നടന്നതായി ഉപഭോക്താവിന് ബോധ്യമായാൽ ഉടൻ തന്നെ ബാങ്കിനെ അറിയിക്കണം. റിപ്പോർട്ട് ചെയ്യുന്നത് വൈകുന്നത് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറക്കും. പണം നഷ്ടമായാൽ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ പരാതി നൽകണം. സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിലാണ് ആർ.ബി.ഐ പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളും മാർഗനിർദേശങ്ങളും ആർ.ബി.ഐ നൽകുന്നുണ്ട്.

Tags:    
News Summary - RBI will provide compensation of up to Rs 25,000 to those who lost money due to digital fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.