ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിന്‍െറ ഷിംല, ഡല്‍ഹി എന്നിവിടങ്ങളിലെ വസതികളില്‍ അടക്കം 11 കേന്ദ്രങ്ങളില്‍ സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്. യു.പി.എ സര്‍ക്കാറില്‍ ഉരുക്ക് വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ അവിഹിത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് നടപടി. മൂത്ത മകള്‍ മീനാക്ഷിയുടെ വിവാഹ ദിവസമായിരുന്നു റെയ്ഡ്.
2009-11ലാണ് വീരഭദ്ര സിങ് കേന്ദ്രമന്ത്രിയായിരുന്നത്. ഇക്കാലത്ത് അവിഹിതമായി ആറു കോടിയിലേറെ രൂപ സമ്പാദിക്കുകയും ഭാര്യയുടെയും മക്കളുടെയും പേരില്‍ എല്‍.ഐ.സി പോളിസിയായി നിക്ഷേപിക്കുകയും ചെയ്തെന്നാണ് ആരോപണം. ആദായനികുതി വെട്ടിപ്പു നടത്തിയെന്ന കേസിലുള്ള നടപടി ഡല്‍ഹി ഹൈകോടതിയിലും സുപ്രീംകോടതിയിലുമുണ്ട്. ഇതിനിടയിലാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്ത് റെയ്ഡ് നടത്തിയത്. ഷിംലയിലെ സ്വകാര്യ വസതിയായ ഹോളി ലോഡ്ജ്, ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ളാവ്, ഹിമാചല്‍പ്രദേശിലെ സര്‍ഹാനിലുള്ള ഫാം ഹൗസ്, ഷിംലയിലെ രാംപൂര്‍ ബുഷെയറിലുള്ള കുടുംബവീട് എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മകളുടെ വിവാഹത്തിന് രാവിലെ എട്ടോടെ സങ്കട്മോചന്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ശേഷമാണ് 18 അംഗ സി.ബി.ഐ സംഘം അഞ്ചു വാഹനങ്ങളില്‍ വസതിയില്‍ എത്തിയത്. വിവാഹശേഷം രാവിലെ 11ഓടെ മുഖ്യമന്ത്രിയും സംഘവും തിരിച്ചത്തെി. വൈകുന്നേരം വരെ റെയ്ഡ് തുടര്‍ന്നു. മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരും മുഖ്യമന്ത്രിയുടെ വസതിയിലത്തെി.
അവിഹിത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് സി.ബി.ഐ ജൂണില്‍ കേസെടുത്തിരുന്നു. അഴിമതി നിരോധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് റെയ്ഡിലേക്ക് നീങ്ങിയത്. വീരഭദ്ര സിങ്ങിനു പുറമെ ഭാര്യയും മുന്‍എം.പിയുമായ പ്രതിഭ സിങ്, മകന്‍ വിക്രമാദിത്യ സിങ്, മകള്‍ അപരാജിത, എല്‍.ഐ.സി ഏജന്‍റ് ആനന്ദ് ചൗഹാന്‍ എന്നിവരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.