സനാതന്‍ സന്‍സ്തയെ നിരോധിച്ചിരുന്നുവെങ്കില്‍ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നു: സ്മിത പന്‍സാരെ

മുംബൈ: തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് കൊല്ലപ്പെട്ട സി.പി.ഐ. നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെയുടെ മകള്‍ സ്മിതാ പന്‍സാരെ. സനാതന്‍ സന്‍സ്തയെ ആദ്യമേ തന്നെ നിരോധിച്ചിരുന്നുവെങ്കില്‍ തന്‍്റെ അച്ഛന്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും സ്മിത പറഞ്ഞു.

ഗോവിന്ദ് പന്‍സാരെ വധം ഒരു വ്യക്തിയുടെ ചെയ്തിയല്ല. ഒരു സംഘത്തിന്‍്റെ ഗൂഢാലോചനയണ്. ഇക്കാര്യത്തില്‍ മറ്റ് രാഷ്ര്ടീയകക്ഷികള്‍ എടുക്കുന്ന നിലപാടില്‍ അതൃപ്തിയുണ്ട്. ഇനിയെങ്കിലും സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സ്മിത പന്‍സാരെ ആവശ്യപ്പെട്ടു.

പൊലീസിന്‍െറ അഅന്വേഷണത്തില്‍ താന്‍ തൃപ്തയാണ്. സനാതന്‍ സന്‍സ്തയെ നിരോധിക്കമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സ്മിത വ്യക്തമാക്കി.

ഫിബ്രവരി 16നാണ് പ്രഭാതസവാരിക്കിറങ്ങിയ ഗോവിന്ദ് പന്‍സാരെയെയും ഭാര്യ ഉമയെയും ബൈക്കിലത്തെിയ സംഘം വെടിവെച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വെച്ച് ഗോവിന്ദ് പന്‍സാരെ മരണമടഞ്ഞു. ഭാര്യ ഉമ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആക്രമണം മൂലമുള്ള പരിക്കുകളില്‍ നിന്ന് ഇപ്പോഴും മുക്തയല്ല.

മഹാരാഷ്ട്രയിലെ സാംഗ്ളിയില്‍ നിന്ന് പന്‍സാരെ വധക്കേസ് പ്രതി സമീര്‍ ഗെയക്വാദിനെ സെപ്തംബര്‍ 16ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സംഘടനയെ നിരോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസും എന്‍.സി.പിയും ശക്തമാക്കി.  

അതേസമയം, പന്‍സാരെ വധത്തില്‍ സംഘടനക്കോ സമീര്‍ ഗെയ്ക്വാദിനോ പങ്കില്ളെന്ന നിലപാടിലാണ് സനാതന്‍ സന്‍സ്ത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.