വാഷിങ്ടണ്‍: ഏഴു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച അയര്‍ലണ്ടില്‍ നിന്ന് ന്യൂയോര്‍ക്കിലത്തെി. അഞ്ചു ദിവസം അദ്ദേഹം അമേരിക്കയിലുണ്ടാകും . ന്യൂയോര്‍ക്കിലെ വാള്‍സ്റോഫ് ഹോട്ടലില്‍ തങ്ങുന്ന മോദി ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ , ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബ്, ബ്രസീല്‍ പ്രസിഡന്‍്റ് ദില്‍മ കസഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വെള്ളിയാഴ്ച യു. എന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. ഇന്ത്യക്ക് സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം നേടാന്‍ മറ്റു രാഷ്ര്ടങ്ങളുടെ പിന്തുണ ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് മോദി .
സിലിക്കണ്‍ വാലിയില്‍ ബഹുരാഷ്ര്ട കമ്പനികളുടെ സി. ഇ.ഓ മാരെ കാണുന്ന മോദി കാലിഫോര്‍ണിയയില്‍ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കും . ഫേസ്ബുക്ക് സ്ഥാപകനും സി. ഇ.ഓ യുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയാണ് നരേന്ദ്രമോഡിയുടെ ഈ യാത്രയിലെ ശ്രദ്ധേയമായ ഒരിനം. ബഹുരാഷ്ര്ട കമ്പനി മേധാവികള്‍ക്ക് മുന്നില്‍ മേക് ഇന്‍ ഇന്ത്യ , ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികള്‍ മോദി അവതരിപ്പിക്കും. ഇന്ത്യയില്‍ വ്യവസായ നിക്ഷേപത്തിന് അവരെ ക്ഷണിക്കും. ഫേസ്ബുക്ക് ആസ്ഥാനത്ത് നിന്ന് ഗൂഗിള്‍ ക്യാമ്പസിലേക്കും മോദി പോകും.
27 നു സാന്‍ഹോസയിലെ സാഫ് സെന്‍്ററില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മാഡിസണ്‍ സ്ക്വയറില്‍ കഴിഞ്ഞ വര്‍ഷം മോദിക്ക് ലഭിച്ചതിനേക്കാള്‍ വലിയ സ്വീകരണം ഒരുക്കാനുള്ള തിരക്കിലാണ് ഇന്ത്യന്‍ സമൂഹം.ന്യൂയോര്‍ക്കില്‍ തിരിച്ചത്തെി യു എസ് പ്രസിഡന്‍്റ് ഒബാമയെ സന്ദര്‍ശിച്ച ശേഷമാണു മോദി മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.