ആം ആദ്മി നേതാവ് സോംനാഥ് ഭാരതി ഒളിവില്‍

ന്യൂദല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് തെരയുന്ന ആം ആദ്മി പാര്‍ടി നേതാവും മുന്‍ ഡല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവില്‍ പോയി. ഭാരതിയൂമായി പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്ര നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തത്. ഭാരതിയൂടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 2012 ലാണ് സോംനാഥ് ഭാരതി മിത്രയെ വിവാഹം ചെയ്തത്. ഭാരതി തന്നെ കഴൂത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും  നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് മിത്രയുടെ പരാതി.  

പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാവാന്‍  പൊലീസ് പലതവണ ആവശ്യപ്പെട്ടിട്ടും ഭാരതി ഒഴിഞ്ഞുമാറുകയായിരുന്നു. ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് സോംനാഥ് ഭാരതി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ ദല്‍ഹി മന്ത്രിസഭയില്‍ സോംനാഥ് ഭാരതി അംഗമല്ല. ദല്‍ഹിയിലെ ഒരു അപാര്‍ട്മെന്‍്റില്‍ താമസിച്ചിരുന്ന ആഫ്രിക്കന്‍ സ്ത്രീകളെ അന്യായമായി തടഞ്ഞുവെച്ചതിന് നേതൃത്വം നല്‍കിയതിന്‍െറ പേരില്‍ കഴിഞ്ഞ കെജ്രിവാള്‍ മന്ത്രിസഭയില്‍ നിയമ മന്ത്രിയായിരുന്ന ഭാരതിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.