മുംബൈ: ജൈനമതക്കാരുടെ വ്രതത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 17 ന് മുംബൈ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇറച്ചിവില്‍പന നിരോധം ബോംബെ ഹൈകോടതി സ്റ്റേ ചെയ്തു. ബോംബെ മട്ടണ്‍ ഡിലേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹരജയിയിലാണ് കോടതി നടപടി. അതേസമയം അന്നേ ദിവസം അറവിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധത്തില്‍ ഇടപെടാന്‍ ഹൈകോടതി വിസമ്മതിച്ചു.
ജൈനമതക്കാരുടെ വ്രതമായ പരിയുഷാനോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 10, 13, 17, 18 തീയതികളിലാണ് മുംബൈ നഗരത്തില്‍ അറവിനും ഇറച്ചിവില്‍പനക്കും നിരോധം ഏര്‍പ്പെടുത്തിയിരുന്നത്. വ്രതനാളിലെ ആദ്യ ദിവസത്തിലും അവസാനദിവസത്തിലും മാംസം നിരോധിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തില്‍ സഗരസഭ രണ്ടുദിവസം അധികം കൂട്ടിച്ചര്‍േക്കുകയായിരുന്നു. ബോംബെ ഹൈകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നിരോധം രണ്ടു ദിവസമായി വെട്ടിക്കുറച്ചിരുന്നു. സെപ്റ്റംബര്‍ 10 ലെ നിരോധം കഴിഞ്ഞതിനാല്‍ ഇനി 17 ന് മാത്രമായിരുന്നു നിരോധം. മുംബൈ പോലുള്ള മെട്രോപൊളിറ്റന്‍ നഗരത്തില്‍ ഇറച്ചി വില്‍പന നിരോധം പ്രായോഗികമല്ളെന്ന് വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കഴിഞ്ഞദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.