ചണ്ഡിഗഡ്: ജൈന ഉത്സവമയ പരിയൂഷാനോടനുബന്ധിച്ച് ഹരിയാനയിലും മാംസത്തിന് നിരോധമേര്‍പ്പെടുത്തി. സെപ്തംബര്‍ 11 മുതല്‍ 19വരെ അറവുശാലകള്‍ അടച്ചിടാനാണ് ഹരിയാനയിലെ തദ്ദേശവകുപ്പ് വ്യാപാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മാംസത്തിന് നിരോധമേര്‍പ്പെടുത്തുന്ന ആറാമത്തെ സംസ്ഥാനമായി മാറി ഹരിയാന. മഹാരാഷ്ട്ര, ജമ്മു-കശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരസഭകളില്‍ നേരത്തേ നിരോധം നിലവില്‍ വന്നിട്ടുണ്ട്.
ഛത്തിസ്ഗഢില്‍ അറവിനും അറവുശാലകള്‍ക്കും സെപ്തംബര്‍ 17 വരെ നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.
മുംബൈയില്‍ ഏര്‍പ്പെടുത്തിയ നിരോധത്തിനെതിരെ മട്ടന്‍ ഡിലേഴ്സ് അസോസിയേഷന്‍ കോടതിയെ സമീപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന നിരോധത്തിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തത്തെി. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ നഗരസഭ നിരോധം നാലു ദിവസങ്ങളില്‍ നിന്ന് രണ്ടായി വെട്ടിച്ചുരുക്കി.
പ്രത്യേക മതവിഭാഗത്തിന്‍െറ വികാരങ്ങള്‍ കണക്കിലെടുക്കേണ്ടതാണ്, എങ്കിലും മാംസഭക്ഷണം വാങ്ങിക്കാനുള്ള ഒരാളുടെ അവകാശത്തെ നിഷേധിക്കരുതെന്ന് മാംസനിരോധത്തെ പരാമര്‍ശിച്ചുകൊണ്ട് ബോബെ ഹൈകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.