മുംബൈ: മാംസ വില്‍പനക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ നടപടിയെ പിന്തുണച്ച് മഹരാഷ്ട്ര സര്‍ക്കാര്‍. മാംസം പോലെയല്ല മത്സ്യ വില്‍പനയെന്ന് സര്‍ക്കാര്‍ മുംബൈ ഹൈകോടതിയെ നിലപാടറിയിച്ചു.
ഒരു പ്രത്യേക വിഭാഗത്തിന്‍െറ വികാരത്തെ നമ്മള്‍ ബഹുമാനിക്കണമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ന്യുനപക്ഷമായ ജൈന മതവിശ്വാസികളെ കണ്ടില്ളെന്ന് നടിക്കാനാവില്ളെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഉദാരവത്കരണത്തിന്‍െറ കാലത്ത് നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണമെന്നും എന്തു കൊണ്ട് മത്സ്യം അടക്കമുള്ള കടല്‍ വിഭവങ്ങളും മുട്ടയും നിരോധിക്കുന്നില്ളെന്നും കോടതി ചോദിച്ചു. വെള്ളത്തില്‍ നിന്ന് പുറത്തെത്തിയാലുടന്‍ മത്സ്യം ചത്തൊടുങ്ങുമെന്നും ഇതിനെ അറവ് നടത്താറില്ളെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ അറവും മാംസ വില്‍പനയും നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ തീരുമാനത്തെ ചോദ്യം ചെയ്ത് മട്ടന്‍ ഡീലേസ് അസോസിയേഷന്‍ ബോംബെ ഹൈകോടതിയെ സമീപിച്ചത്.
ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് നിരോധമെന്നും മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് നഗരസഭ ഉത്തരവിറക്കിയതെന്നും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.