ആപ് എം.പിമാരുടെ പാര്‍ട്ടി വിമര്‍ശ സംഭാഷണം പുറത്ത്

ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് പഞ്ചാബില്‍നിന്നുള്ള ആം ആദ്മി ലോക്സഭാംഗങ്ങള്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്‍െറ ശബ്ദരേഖ പുറത്ത്. പാര്‍ട്ടി അണികളുടെ ആവേശമായ സംഗ്രൂര്‍ എം.പി ഭഗ്വന്ത് മന്നും പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പട്യാല എം.പി ഡോ. ധരംവീര്‍ ഗാന്ധിയും  തമ്മിലെ പഴയൊരു ഫോണ്‍ കോളാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി പദമേല്‍ക്കുന്നതിനു തലേന്ന് നടത്തിയതായി പറയപ്പെടുന്ന ഈ സംഭാഷണം പാര്‍ട്ടിയിലെ പോര് പഞ്ചാബില്‍ എത്രമാത്രം ശക്തമാണെന്ന് വ്യക്തമാക്കുന്നതാണ്. കെജ്രിയുടെ അടുത്തയാളായി അറിയപ്പെടുന്ന മന്‍ കടുത്ത ഭാഷയിലാണ് നേതാക്കളെ വിമര്‍ശിക്കുന്നത്.
സ്ഥാനാര്‍ഥികളാരെന്നുപോലുമറിയാതെ പാര്‍ട്ടി നോക്കി വോട്ടുചെയ്യുന്ന ഡല്‍ഹിയില്‍ ജയിക്കുന്നതുപോലെയല്ല പഞ്ചാബിലെ തെരഞ്ഞെടുപ്പുകളെന്നും ഇവിടെ ജയം എളുപ്പമല്ളെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിക്കല്ല വ്യക്തികള്‍ക്കാണ് പഞ്ചാബി ജനത വോട്ടുനല്‍കിയതെന്നും അല്ലായിരുന്നെങ്കില്‍ മറ്റു സ്ഥാനാര്‍ഥികളും ജയിക്കുമായിരുന്നില്ളേ എന്നും അദ്ദേഹം ചോദിക്കുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.