മഹാ സഖ്യത്തിന് കെജ് രിവാളിൻെറ പിന്തുണ

ന്യൂഡല്‍ഹി: മഹാസഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിൻെറ പിന്തുണ. ട്വിറ്ററിലൂടെയാണ് കെജ് രിവാള്‍ പിന്തുണ അറിയിച്ചത്. ബിഹാറില്‍ നിതീഷ് കുമാറിനെ വീണ്ടും മുഖ്യമന്ത്രിയായി ജനങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ആം ആദ്മി നേതാവുകൂടിയായ കെജ് രിവാള്‍ അഭ്യര്‍ഥിച്ചു. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്-- -^ജെഡിയു- ^ആര്‍ജെഡി പാര്‍ട്ടികള്‍ ചേര്‍ന്നാണ് മഹാസഖ്യം രൂപീകരിച്ചത്.  

സഖ്യത്തിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ്​ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. ബിഹാറിൽ ബുധനാഴ്ചയാണ് മൂന്നാംഘട്ട വോട്ടെടുപ്പ്. മോദിക്കെതിരെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ജനതാദൾ, ആർ.ജെ.ഡി, കോൺഗ്രസ്​ തുടങ്ങിയ പാർട്ടികളുടെ കൂട്ടായ്മയുമായുള്ള സഖ്യസാധ്യതക്കാണ് മമതയും കെജ് രിവാളും  ഇപ്പോൾ വഴി തുറന്നിരിക്കുന്നത്. കെജ് രിവാളുമായുള്ള ബന്ധം ഈഷ്മളമാക്കാൻ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷ്കുമാർ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. ആം ആദ്മി പാർട്ടിക്ക് ഡൽഹിയിൽ കിട്ടുന്ന വോട്ടിൽ നല്ലൊരു പങ്ക് ഡൽഹിയിൽ തങ്ങുന്ന ബിഹാറികളുടെതാണ്. -
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.