അധോലോക രാജാവ് ഛോട്ടാ രാജന്‍ പിടിയില്‍

ജക്കാര്‍ത്ത: അധോലോക രാജാവും മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതിയുമായ ഛോട്ടാ രാജന്‍ എന്ന രാജേന്ദ്ര സദാശിവ നികല്‍ജി ഇന്‍റര്‍പോളിന്‍റെ പിടിയിലായി. ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ വെച്ചാണ് ഇയാള്‍ പിടിയില്‍ ആയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ആസ്ത്രേലിയന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ ഇന്‍റര്‍പോള്‍ നിരീക്ഷിച്ചുവരികയായിരുന്നു. സിഡ്നിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും അവിടെ നിന്ന് ബാലിയില്‍ എത്തിയപ്പോഴാണ് ഇന്‍റര്‍പോളിന്‍റെ വലയില്‍ അകപ്പെട്ടതെന്നും ആണ് റിപോര്‍ട്ട്.

അധോലോക രാജാവായ ദാവൂദ് ഇബ്രാഹിമിന്‍റെ വലംകയ്യായിരുന്നു ഛോട്ടാ രാജന്‍. പിന്നീട് 1994ല്‍ ദാവൂദുമായി തെറ്റിപ്പിരിഞ്ഞു. 1995ല്‍ ഇയാളെ ഇന്‍റര്‍പോള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. 20 തോളം കൊലക്കേസുകളില്‍ പ്രതിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.