താന്‍ വിവാഹിതയല്ലെന്ന്‌ ഗീത

കറാച്ചി: പതിനാല് വര്‍ഷം മുമ്പ് അറിയാതെ അതിര്‍ത്തികടന്ന് പാകിസ്താനിലത്തെിയ ഇന്ത്യന്‍ പെണ്‍കുട്ടി, ഗീത താന്‍ വിവാഹിതയാണെന്ന വാര്‍ത്ത നിഷേധിച്ചു. ഇന്ത്യയിലെ മാതാപിതാക്കളെ തിരിച്ചറിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മൂകയും ബധിരയുമായ ഗീതക്ക് ഭര്‍ത്താവും മകനുമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
വാര്‍ത്ത തെറ്റാണെന്ന് ഗീതക്ക് സംരക്ഷണം നല്‍കിയ ഈദി ഫൗണ്ടേഷന്‍ അധികൃതരാണ് സ്ഥിരീകരിച്ചത്. കാണാതാവുമ്പോള്‍ ഉമേഷ് മെഹ്ത എന്നയാളുമായി വിവാഹിതയായിരുന്നെന്നും ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ബിഹാറിലെ ഗീതയുടെ ഗ്രാമവാസികളെ ഉദ്ധരിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മകന് ഇപ്പോള്‍ 12വയസ്സ് പ്രായമുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, ഗീത തന്‍െറ ബന്ധുക്കളെന്ന് തിരിച്ചറിഞ്ഞവരുമായി സ്കൈപ്പില്‍ സംസാരിച്ചപ്പോള്‍ വിവാഹം സംബന്ധിച്ച് കുടുംബത്തിന്‍െറ വാദത്തെ നിഷേധിച്ചത് ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. കുടുംബം വിവാഹം കഴിഞ്ഞതായി പറഞ്ഞപ്പോള്‍ ഗീത ഇത് നിഷേധിക്കുകയായിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ കാണാതാവുമ്പോഴുള്ളതെന്ന പേരില്‍ പ്രസിദ്ധീകരിച്ച പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ തന്‍േറതല്ളെന്നും ഗീത പറയുന്നു. ഇക്കാര്യങ്ങളില്‍ എന്തുകൊണ്ട് അവ്യക്തതവന്നു എന്ന കാര്യം പരിശോധിക്കുമെന്നും ഈദി ഫൗണ്ടേഷന്‍ ഭാരവാഹി ഫൈസല്‍ ഈദി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.