കൊല്‍ക്കത്ത: എഴുത്തുകാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും ദാദ്രി കൊലപാതകത്തിലും പ്രതിഷേധിച്ച് അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കല്‍ തുടരുന്നു. പ്രശസ്ത ബംഗാളി കവയിത്രി മന്ദാക്രാന്ത സെന്നാണ് ഏറ്റവുമൊടുവില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചുനല്‍കിയത്. യുവ എഴുത്തുകാര്‍ക്ക് 2004ല്‍ അക്കാദമി നല്‍കിയ ‘സ്വര്‍ണ ജയന്തി പുരസ്കാര’മാണ് ഇവര്‍ മടക്കിനല്‍കിയത്.
‘ആനന്ദ പുരസ്കാര’മടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മന്ദാക്രാന്ത സെന്‍ ബംഗാളിയില്‍ 22 കവിതാസമാഹാരങ്ങളും ഏഴ് നോവലുകളും എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.