മുംബൈ: ആശുപത്രിയില്‍ കഴിയുന്ന ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ നില മെച്ചപ്പെട്ടു. അപകടനില തരണംചെയ്തിട്ടില്ളെങ്കിലും ബോധം തിരിച്ചുകിട്ടിയതായി മുംബൈയിലെ ജെ.ജെ ആശുപത്രി ഡീന്‍ ഡോ. ടി.പി. ലഹാനെ അറിയിച്ചു. പാതിമയക്കത്തില്‍ തുടരുന്ന ഇവര്‍ ചോദ്യങ്ങള്‍ക്ക് വാക്കുകള്‍കൊണ്ട് പ്രതികരിക്കുന്നുണ്ട്. വെള്ളം നല്‍കിയപ്പോള്‍ കുടിച്ചു. 48 മണിക്കൂര്‍കൂടി നിരീക്ഷണം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനമെന്നും ഡോ. ലഹാനെ വ്യക്തമാക്കി.
അതേസമയം, ഹിന്ദുജ ആശുപത്രിയിലെ ലബോറട്ടറിയില്‍ നടത്തിയ മൂത്രം പരിശോധനാ റിപ്പോര്‍ട്ടില്‍ ഇന്ദ്രാണി മാനസിക സമ്മര്‍ദം കുറക്കുന്നതിനുള്ള ബെന്‍സൊഡിയാസ്പിന്‍ എന്ന മരുന്ന് അമിതമായി കഴിച്ചതായി വ്യക്തമായി. ശരീരത്തില്‍ സാധാരണ ബെന്‍സൊഡിയാസ്പിനിന്‍െറ അളവ് 200 ആണ് ഉണ്ടാകുക. എന്നാല്‍, ഇന്ദ്രാണിയുടെ ശരീരത്തില്‍ മരുന്നിന്‍െറ അളവ് 2088 ആണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമായതെന്നും ഡോ. ലഹാനെ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫോറന്‍സിക് ലാബ് പരിശോധനയില്‍ ഇന്ദ്രാണിയുടെ ശരീരത്തില്‍ രാസവസ്തുക്കളുടെ അമിത അളവ് കണ്ടത്തെിയിട്ടില്ല. ഇത് സംഭവത്തിന്‍െറ ദുരൂഹത വര്‍ധിപ്പിക്കുന്നു.
നേരത്തെ ഇന്ദ്രാണി അപസ്മാരത്തിനുള്ള ഗുളികകള്‍ അമിതമായി കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് അമിതമായി മരുന്ന് കഴിച്ച് അവശനിലയിലായ ഇന്ദ്രാണിയെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുന്ന സംഘം എല്ലാവശവും പരിശോധിക്കുന്നുണ്ടെന്ന് ജയില്‍വിഭാഗം ആഭ്യന്തര സെക്രട്ടറി വിജയ് സത്ബിര്‍ സിങ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.