ന്യൂഡല്‍ഹി: റോഡരികില്‍ ഉറങ്ങിക്കിടന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍െറ ജാമ്യം റദ്ദാക്കാനാവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. ജാമ്യമനുവദിച്ച ബോംബൈ ഹൈകോടതി വിധിക്കെതിരായ ഹരജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചാണ് തള്ളിയത്. കേസിലെ സാക്ഷികളിലൊരാളായ രവീന്ദ്ര പാട്ടീലിന്‍െറ മാതാവ് സുശീല ഭായി ഹിമ്മത് റാവു പാട്ടീലാണ് ഹരജി നല്‍കിയത്.
മേയ് ആറിനാണ് സല്‍മാന്‍ കുറ്റക്കാരനാണെന്ന് കണ്ടെ ത്തി സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ച അന്നുതന്നെ സല്‍മാന്‍ ഹൈകോടതിയില്‍ നിന്ന് ജാമ്യം നേടി. 2002 സെപ്റ്റംബര്‍ 28നാണ് സല്‍മാന്‍െറ കാറിടിച്ച് ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.