പ്രമോദ് മുത്തലിഖിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം

ന്യൂഡല്‍ഹി: ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖിന് സദാചാര പൊലീസ് ആക്രമണത്തിന്‍െറ പേരില്‍ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. മുത്തലിഖിന് ഗോവയിലേക്ക് പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ച ബോംബെ ഹൈകോടതിവിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിമര്‍ശം.
ഗോവയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച നടപടിക്കെതിരെ മുത്തലിഖാണ് സുപ്രീംകോടതിയെ സമീപിച്ചത്. തന്‍െറ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണ് നടപടി എന്നായിരുന്നു മുത്തലിഖിന്‍െറ വാദം.

എന്നാല്‍, പ്രവേശനാനുമതി നിഷേധിച്ച ബോംബെ ഹൈകോടതിയുടെ നടപടി ശരിവെക്കുകയായിരുന്നു സുപ്രീംകോടതി.
സദാചാര പൊലീസ് എന്ന പേരില്‍ താങ്കള്‍ മംഗലാപുരത്ത് എന്തെല്ലാമാണ് ചെയ്യുന്നത്? പെണ്‍കുട്ടികളെ പബുകളില്‍ അടിക്കുകയോ? ആറുമാസത്തേക്കെങ്കിലും ഇദ്ദേഹത്തെ ഗോവയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്, കോടതി പറഞ്ഞു.
2009ല്‍ പബുകളില്‍ സ്ത്രീകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലൂടെയാണ് മുത്തലിഖ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ ആക്രമണത്തിന്‍െറ ദൃശ്യങ്ങള്‍ രാജ്യത്ത് ആകമാനം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.