ജനതാ പരിവാറില്‍ വീണ്ടും കല്ലുകടി

പട്ന: ജനതാ പരിവാര്‍ സഖ്യത്തില്‍ വീണ്ടും കല്ലുകടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലുപ്രസാദ് യാദവും ഇന്ന് പട്നയില്‍ സംഘടിപ്പിക്കുന്ന വന്‍ റാലിയില്‍നിന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വിട്ടുനില്‍ക്കും.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മതിയായ പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മുലായത്തിന്‍െറ വിട്ടുനില്‍ക്കല്‍. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി റാലിയില്‍ പങ്കെടുക്കുമെന്നാണ് സൂചന.
ആദ്യം 17 സീറ്റാണ് എസ്.പി ആവശ്യപ്പെട്ടത്. ഇത് പിന്നീട് 12 ആയി ചുരുക്കിയെങ്കിലും ഇതിലും തീരുമാനമായിട്ടില്ല. എസ്.പിക്ക് അഞ്ച് സീറ്റ് നല്‍കുമെന്നാണ് ലാലുപ്രസാദ് യാദവ് ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം ആര്‍.ജെ.ഡിയുടേതാണ്.
ആഗസ്റ്റ് 12നാണ് ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവ ചേര്‍ന്ന സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയത്. ഇതനുസരിച്ച് ആര്‍.ജെ.ഡിയും ജെ.ഡി.യുവും 100 വീതം സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന് 40 സീറ്റാണ് ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.