ന്യൂഡല്‍ഹി: പ്രസവസമയത്ത് മാതാവിലും നവജാതശിശുക്കളിലും കണ്ടുവരുന്ന ടെറ്റനസില്‍നിന്ന് ഇന്ത്യ പൂര്‍ണമായും മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യമറിയിച്ചത്. മാതൃ-ശിശു മരണനിരക്ക് കുറക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന കാള്‍ ടു ആക്ഷന്‍ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യവെയാണ് മോദി ഇക്കാര്യമറിയിച്ചത്.
പേശീതന്തുക്കളുടെ ദീര്‍ഘകാല സങ്കോചം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് ടെറ്റനസ്. ക്ളോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന പ്രത്യേക നാഡീവിഷമാണ് ഇതിനുകാരണം. ആഴംകൂടിയ മുറിവുകളിലൂടെയാണ് സാധാരണയായി ഈ അണു ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി 600ലധികം പേരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മൂന്നാംലോക രാജ്യത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ സമ്മേളനങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.