മോദിക്കെതിരെ വിമര്‍ശവുമായി രാഹുല്‍


ശ്രീനഗര്‍: ഗുജറാത്തില്‍ പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന്‍െറ പേരില്‍ അരങ്ങേറുന്ന അക്രമത്തിന്‍െറ യഥാര്‍ഥ ഗുണഭോക്താവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെ അക്രമരാഷ്ട്രീയത്തിന്‍െറ ഫലമാണ് ഇപ്പോള്‍ നടക്കുന്ന കലാപമെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ തമ്മിലടിക്കാനും അക്രമം പടരാനുമാണ് മോദി ആഗ്രഹിക്കുന്നത്. ഇത് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്.
കലാപംമൂലം മോദിക്കല്ലാതെ വേറെ ആര്‍ക്കും ഗുണം ഉണ്ടാകുന്നില്ല. രാജ്യത്തിനോ പാവപ്പെട്ടവര്‍ക്കോ വ്യാപാരികള്‍ക്കോ കര്‍ഷകര്‍ക്കോ ഒരു ഗുണവും ഉണ്ടാകുന്നില്ല. അഞ്ചോ പത്തോ പേരടങ്ങുന്ന കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ് സര്‍ക്കാറിനെ കൊണ്ട് ഗുണം ഉണ്ടാകുന്നതെന്നും രാഹുല്‍ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.