മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ ഓണാശംസ

ന്യൂഡല്‍ഹി: മലയാളികള്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഓണാശംസ. ജാതിമതങ്ങള്‍ക്ക് അതീതമായി എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് രാഷ്ട്രപതി തന്‍െറ ഓണസന്ദേശത്തില്‍ പറഞ്ഞു. ശുഭാപ്തി വിശ്വാസത്തിന്‍െറ ഉത്സവമാണ് ഓണം. ഇത് പ്രകൃതിയുടെ വരദാനങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരവുമാണ്. മലയാളികളുടെ പുതുവര്‍ഷത്തില്‍ രാജ്യമെമ്പാടും സന്തോഷത്തിന്‍െറയും അഭിവൃദ്ധിയുടെയും പുതിയ യുഗപ്പിറവിയുണ്ടാകട്ടെ എന്നും പ്രണബ് മുഖര്‍ജി ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.