പട്ടേല്‍ സമരം സംവരണ അട്ടിമറി ലക്ഷ്യമിട്ട്


ന്യൂഡല്‍ഹി: ഗുജറാത്തിലെ പട്ടേല്‍ സമുദായത്തിന്‍െറ സംവരണ സമരം ഭരണഘടന വിഭാവനം ചെയ്ത സാമൂഹിക നീതി സംവിധാനത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്. ഇന്ത്യയിലെ സാമൂഹിക പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കലാണ് സംവരണത്തിന്‍െറ ലക്ഷ്യം. പട്ടേല്‍ വിഭാഗം പിന്നാക്കമല്ല. ഗുജറാത്തിലെ 15 ശതമാനം വരുന്ന പട്ടേല്‍ സമുദായം സാമ്പത്തിക സുരക്ഷിതത്വവും ജനസംഖ്യാനുപാതത്തിനും മുകളില്‍ ഭരണപങ്കാളിത്തവുമുള്ള ജനവിഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.