ഒരു റാങ്ക് ഒരു പെന്‍ഷന്‍ സമരം: രണ്ടുപേരെക്കൂടി ആശുപത്രിയിലേക്ക് മാറ്റി


ന്യൂഡല്‍ഹി: ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’  ആവശ്യപ്പെട്ട്  നിരാഹാരസമരം നടത്തുന്ന വിമുക്തഭടന്മാരില്‍ രണ്ടുപേരെക്കൂടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണിത്.
ഇവര്‍ക്ക് പകരം രണ്ടുപേര്‍ കൂടി നിരാഹാരസമരത്തില്‍ ചേരുകയുംചെയ്തു. നേരത്തേ രണ്ടുപേരെ ആശുപത്രിയിലാക്കിയിരുന്നു. ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടക്കുന്ന 1965ലെ ഇന്ത്യ-പാക് യുദ്ധത്തിന്‍െറ 50ാം വാര്‍ഷിക ദിന പരിപാടി വിമുക്തഭടന്മാര്‍ ബഹിഷ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.