ആം ആദ്മി എം.എല്‍. എ അറസ്റ്റില്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍(എന്‍.ഡി.എം.സി) ജീവനക്കാരനെ കൈയ്യേറ്റം ചെയ്ത കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സുരിന്ദര്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം  ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതിനു ശേഷം ഡല്‍ഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എം.എല്‍.എക്കൊപ്പം  അദ്ദേഹത്തിന്‍െറ അസിസ്റ്റന്‍റിനെയും  ഡ്രൈവറെയും  അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ മാസം 4നാണ് കേസിനാസ്പദമായ സംഭവം.  രേഖകള്‍ പരിശോധിക്കുന്നതിനായി  തുഗ്ളക് റോഡില്‍ എന്‍.ഡി.എം.സി സംഘം ഇ-ഓട്ടോറിക്ഷ ഡ്രൈവറെ തടഞ്ഞത് സുരിന്ദറും സംഘവും ചോദ്യംചെയ്തു. ഇതിനത്തെുടര്‍ന്ന് എം.എല്‍.എയും സംഘവും ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൈയ്യേറ്റം ചെയ്തതിനും എസ്.സി/എസ്.ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സുരിന്ദര്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന്  പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡല്‍ഹിയില്‍ അടുത്തിടെ  അറസ്റ്റിലാവുന്ന മൂന്നാമത്തെ ആംആദ്മി എം.എല്‍.എയാണ് സുരിന്ദര്‍. വ്യാജബിരുദ  കേസില്‍ നിയമമന്ത്രി കൂടിയായിരുന്ന ജിതേന്ദ്ര സിങ് തോമറും ഭൂമി തട്ടിപ്പ് കേസില്‍  മനോജ് കുമാറുമാണ് അറസ്റ്റിലായ മറ്റ് എം.എല്‍.എമാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.