മന്ത്രി സുഷമ തനിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നു -പ്രേമചന്ദ്രന്‍ എം.പി

ന്യൂഡല്‍ഹി: ലളിത് മോദി വിവാദത്തെക്കുറിച്ച ചര്‍ച്ചക്കിടെ, ലോക്സഭയില്‍ തന്നെ വെട്ടിലാക്കിയ വിദേശകാര്യമന്ത്രിയില്‍നിന്ന് വിശദീകരണം തേടി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ കത്ത്. ലളിത് മോദിയുടെ കാര്യത്തില്‍ മാനുഷിക പരിഗണന വെച്ച് നടത്തിയ ഇടപെടലിനെ വിമര്‍ശിക്കുന്ന പ്രേമചന്ദ്രന്‍ ഒമാനില്‍ ജയിലില്‍ കഴിയുന്ന ക്രിമിനലിന് വേണ്ടി ഇടപെടാന്‍ ശിപാര്‍ശ കത്തുമായി തന്നെ സമീപിച്ചുവെന്നായിരുന്നു സുഷമ ലോക്സഭയില്‍ പറഞ്ഞത്. 

ലളിത് മോദിയുടെ കാര്യത്തില്‍ മന്ത്രി ഇടപെട്ടതും  തന്‍െറ മണ്ഡലത്തിലെ സ്ത്രീയുടെ ഭര്‍ത്താവായ മാധവന്‍ പിള്ള എന്ന ശിവന്‍ പിള്ളക്ക് വേണ്ടി താന്‍ ശിപാര്‍ശ കത്ത് നല്‍കിയതും രണ്ടാണെന്നും മന്ത്രി തെറ്റിദ്ധാരണ പരത്തുകയാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.