പട്ന: ബിഹാര്‍ സന്ദര്‍ശനത്തിനത്തെിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാക്കളും അമിതഭാരത്തെ തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങി. പട്നയുടെ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ വ്യാഴാഴ്ച രാത്രി 11.15നായിരുന്നു സംഭവം. 20 മിനിറ്റ് പ്രവര്‍ത്തനരഹിതമായ ലിഫ്റ്റില്‍ ഇവര്‍ കുടുങ്ങിക്കിടന്നു. ഷാക്കൊപ്പം ബി.ജെ.പി സംസ്ഥാന നേതാക്കളായ ഭൂപേന്ദ്ര യാദവ്, നാഗേന്ദ്ര, സൗദാന്‍ സിങ് എന്നിവരും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്.
ഗെസ്റ്റ് ഹൗസിലെ തന്‍െറ മുറിയിലേക്കുപോകാന്‍ താഴത്തെ നിലയില്‍നിന്നാണ് അമിത് ഷാ ലിഫ്റ്റില്‍ കയറിയത്. രണ്ടാം നിലയിലത്തെിയപ്പോഴേക്കും ലിഫ്റ്റ് കേടായി. വാതിലും തുറക്കാന്‍ കഴിഞ്ഞില്ല. രാത്രിയായതിനാല്‍ ലിഫ്റ്റ് ഓപറേറ്ററുണ്ടായിരുന്നില്ല. മൊബൈല്‍ ഫോണില്‍ ലിഫ്റ്റ് കമ്പനിക്കാരുടെ അടിയന്തര നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അതും നടന്നില്ല. തുടര്‍ന്ന് ഷായുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ലിഫ്റ്റിന്‍െറ വാതില്‍ പൊളിച്ച് ഷായെയും മറ്റുള്ളവരെയും പുറത്തത്തെിക്കുകയായിരുന്നു.
സംഭവം നിതീഷ്കുമാര്‍ സര്‍ക്കാറിനെതിരായ വിമര്‍ശത്തിന് ബി.ജെ.പി കരുവാക്കി. സംസ്ഥാന ഗെസ്റ്റ് ഹൗസിന്‍െറ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാര്‍ക്ക് ലഭിക്കുന്ന സംവിധാനങ്ങളുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് മംഗള്‍ പാണ്ഡെ പറഞ്ഞു. എന്നാല്‍, അമിത് ഷാക്കൊപ്പം അഞ്ചിലധികം പേരുണ്ടായിരുന്നുവെന്നും നാലുപേര്‍ക്കേ ലിഫ്റ്റില്‍ ഒരുമിച്ച കയറാന്‍ സാധിക്കൂ എന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.