ഭട്ടിനെ പിരിച്ചുവിട്ടത് പോരാട്ടങ്ങളെ ഇല്ലാതാക്കാന്‍ -വെല്‍ഫെയര്‍ പാര്‍ട്ടി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെപ്പറ്റി മൊഴിനല്‍കിയ സഞ്ജീവ് ഭട്ടിനെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട നടപടി എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന മോദിസര്‍ക്കാറിന്‍െറ ഫാഷിസ്റ്റ് മുഖം വ്യക്തമാക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് ഡോ. എസ്.ക്യൂ.ആര്‍. ഇല്യാസ് പ്രസ്താവിച്ചു. മോദിസര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ ഫാഷിസത്തിനെതിരെയും കോര്‍പറേറ്റ് നയങ്ങള്‍ക്കെതിരെയും ശബ്ദിച്ചിരുന്നവര്‍ക്കെതിരെയുള്ള പ്രതികാരനടപടികള്‍ കൈക്കൊള്ളുകയാണ്. ഗ്രീന്‍ പീസിനും അവരുടെ കാമ്പയിനര്‍ പ്രിയാ പിള്ളക്കുമെതിരെ ആക്രമണം അഴിച്ചുവിട്ട സര്‍ക്കാര്‍ പിന്നീട് ഗുജറാത്ത് കലാപ ഇരകള്‍ക്കുവേണ്ടി നിലപാടെടുത്ത ടീസ്റ്റയേയും ഭര്‍ത്താവ് ജാവേദിനെയും കള്ളക്കേസുകള്‍ ചുമത്തി വേട്ടയാടി. അതിന്‍െറ തുടര്‍ച്ചയാണ് ഭട്ടിനെതിരെയുള്ള നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.