ലൂയിസ് ബെര്‍ജര്‍ കേസ്: ദിഗംബര്‍ കാമത്തിന് മുന്‍കൂര്‍ ജാമ്യം

പനാജി: ലൂയിസ് ബെര്‍ജര്‍ അഴിമതികേസില്‍ ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജി ബി.പി. ദേശ്പാണ്ഡെയാണ് വ്യവസ്ഥകളോടെ കാമത്തിന് ജാമ്യം നല്‍കിയത്.

2010ല്‍ അഴുക്കുചാല്‍ നിര്‍മാണ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി ലഭിക്കുന്നതിനായി മുഖ്യമന്ത്രിയായിരുന്ന ദിഗംബര്‍ കാമത്തിനു അമേരിക്കന്‍ കമ്പനിയായ  ലൂയിസ് ബെര്‍ജര്‍ കൈക്കൂലി നല്‍കിയെന്നാണു കേസ്. ഒരു കോടിയിലധികം രൂപ കാമത്ത് വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. 2010നും 2011നുമിടയിലായി രണ്ട് പ്രാവശ്യമായാണ് കമ്പനി ഉദ്യോഗസ്ഥര്‍ കാമത്തിന് നേരിട്ട് പണം കൈമാറിയത്.
മന്ത്രിമാര്‍ക്ക് ഒൗദ്യോഗിക വസതികളിലെത്തി പണം കൈമാറിയതായി മൊഴി നല്‍കിയത് കമ്പനി മുന്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ്. തെക്കന്‍ ഗോവയിലും സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലും ജലവിതരണപദ്ധതിക്കായി 1031 കോടിയുടെ പദ്ധതിക്ക് കാമത്ത് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ അംഗീകാരം നല്‍കിയിരുന്നുതു.

കേസിലുള്‍പെട്ട  മുന്‍ പൊതുമരാമത്ത് മന്ത്രി ചര്‍ച്ചില്‍ അലിമാവോയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.