പാക് തീവ്രവാദികളുടെ രേഖാചിത്രം എന്‍.ഐ.എ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഉധംപുരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവീദിന്‍െറ രണ്ട് കൂട്ടാളികളുടെ രേഖാചിത്രം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പുറത്തുവിട്ടു. ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ കനത്ത സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്. നവീദിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. സര്‍ഖാന്‍ എന്ന മുഹമ്മദ് ഭായിയുടെയും (38-40 വയസ്സ്) അബു ഒക്കാഷയുടെയും (18) രേഖാചിത്രമാണ്  പുറത്തുവിട്ടത്. ഇവര്‍ പാകിസ്താന്‍ സ്വദേശികളെന്നാണ് സൂചന. നവീദിനെ ചൊവ്വാഴ്ച ഡല്‍ഹിയിലത്തെിച്ച് നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികവും എന്‍.ഐ.എ. പ്രഖ്യാപിച്ചിട്ടുണ്ട്.
പാക് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായ ഇരുവരും നവീദിനൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാകിസ്താനില്‍നിന്ന് കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് താനടക്കം നാലു ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് നവീദ് മൊഴിനല്‍കിയിരിക്കുന്നത്. നവീദിനെ ഉധംപുരില്‍ ആക്രമണം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.