‘ഞാനൊരു മുസ് ലിമാണ്‌, ഒന്നാശ്ലേഷിക്കൂ എന്നെ വിശ്വാസമുണ്ടെങ്കില്‍’

മുംബൈ: താടിയും തൊപ്പിയും വെച്ച അയാള്‍ കയ്യിലെ ബോര്‍ഡ് തൊട്ടരികെ വെച്ചു. ഒരു നാടയെടുത്ത് കണ്ണുകള്‍ കെട്ടി. ആ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘ഞാന്‍ ഒരു മുസ്ലിം ആണ്, ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുവെങ്കില്‍ ഒന്ന് ആശ്ളേഷിക്കൂ’ ഇതായിരുന്നു വാക്കുകള്‍. വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ മുംബൈ നഗരത്തിലെ ചൗപ്പാത്തിയില്‍ റോഡരികില്‍ ഇയാള്‍ കൈകള്‍ ഇരു വശത്തേക്കും വിടര്‍ത്തി നിന്നു. മുസ്ലിംകളോടുള്ള സമൂഹത്തിന്‍്റെ കാഴ്ചപ്പാട് പരീക്ഷിക്കുകയും തെറ്റിദ്ധാരണ തിരുത്തുകയുമായിരുന്നു മാസിം മില്ല എന്ന ചെറുപ്പക്കാരന്‍്റെ ലക്ഷ്യം. ആളുകളുടെ പ്രതികരണം ഒപ്പിയെടുക്കാന്‍ എതിര്‍വശത്ത് കാമറ സ്ഥാപിച്ചിരുന്നു. അരികില്‍ കൂടി നടന്നുപോയവര്‍ ആദ്യമാദ്യം പേടിയോടെയും സംശയത്തോടെയും അടുക്കാതെ വഴി മാറിപ്പോയപ്പോള്‍ ചില യുവാക്കള്‍ അടുത്തു ചെന്ന് ബോര്‍ഡില്‍ എഴുതിയത് വായിക്കാന്‍ ധൈര്യം കാണിച്ചു. പിന്നീട് ആള്‍ക്കൂട്ടത്തിന്‍്റെ എണ്ണം പതിയെ കൂടി. അതില്‍ ചിലര്‍ സ്നേഹത്തോടെ മില്ലയെ ആലിംഗനം ചെയ്തു.  പെണ്‍കുട്ടികള്‍ അടക്കം അദ്ദേഹത്തെ സമീപിച്ചു കൈകള്‍ ചേര്‍ത്തു പിടിച്ചു ഐക്യപ്പെട്ടു. ചിലര്‍ സംസാരിച്ചു. മാറി നോക്കി നില്‍ക്കുകയായിരുന്നു അപ്പോഴും മറ്റു ചിലര്‍.

Full View

കനേഡിയന്‍ മുസ്ലിം ആയ മുസ്തഫ മൗല ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന പ്രവൃത്തിയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് മില്ല ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നത്.  വടക്കെ അമേരിക്കയിലും യൂറോപിലും വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയയെ പ്രതിരോധിക്കുന്നതിനു വേണ്ടി  ‘ബൈ്ളന്‍റ് ട്രസ്റ്റ് പ്രൊജക്ട്’ എന്ന പേരില്‍ ആയിരുന്നു ആ പരീക്ഷണം. മുസ്ലിംകള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ അവര്‍ എങ്ങനെയെല്ലാം സ്വകീരിക്കപ്പെടുന്നു എന്നറിയാനുള്ള ശ്രമത്തിന്‍്റെ ഭാഗമായിരുന്നു ഈ പ്രൊജക്ട്. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ഭയവും അകല്‍ച്ചയും നീക്കുക എന്നതായിരുന്നു ലക്ഷ്യം. ‘ഞാന്‍ ഒരു മുസ്ലിം ആണ്. എന്നെ തീവ്രവാദിയായി മുദ്ര കുത്തിയിരിക്കുന്നു’, ‘ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു, നിങ്ങളും അതുപോലെ ചെയ്യുന്നുണ്ടോ?’എന്നിവയായിരുന്നു മൗലയുടെ അരികില്‍ വെച്ച ബോര്‍ഡിലെ വാക്കുകള്‍. നിരവധി പേരാണ് മൗലയെ ആശ്ളേഷിക്കാന്‍ തുനിഞ്ഞത്. തിരക്കേറിയ റോഡിന്‍്റെ മറുവശത്ത് വാഹനം പാര്‍ക്ക് ചെയ്ത് അതില്‍ നിന്നിറങ്ങി വന്ന് കെട്ടിപ്പിടിച്ച് മടങ്ങുന്ന യുവാവിന്‍്റെ ദൃശ്യത്തോടെയാണ്  ‘ബൈ്ളന്‍റ് ട്രസ്റ്റ് പ്രൊജക്ട്’ വിഡിയോ അവസാനിക്കുന്നത്. 24കാരിയായ കനേഡിയന്‍ മുസ്ലിം അസ്മ ഗലൂത്ത എന്ന യുവതിയുടെ ബുദ്ധിയില്‍ നിന്നാണ് ഇത്തരമൊരു പരീക്ഷണം പിറന്നത്. സമാനമായ നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Full View

 

Full ViewFull View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.