സ്വകാര്യ മെഡി. കോളജ് ചെയര്‍മാന്‍െറ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ചെന്നൈ: സാമ്പത്തിക തട്ടിപ്പുകേസില്‍ ആരോപണവിധേയനായ ഡി.ഡി മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ ടി.ഡി. നായിഡുവിന്‍െറ ഉടമസ്ഥതയിലുള്ള 100 കോടി രൂപയുടെ സ്വത്തുക്കള്‍ സംസ്ഥാന അഴിമതിനിരോധ വിഭാഗം കണ്ടുകെട്ടി. മെഡിക്കല്‍ സീറ്റ് പ്രവേശത്തിന്‍െറ പേരില്‍ വിദ്യാര്‍ഥികളില്‍നിന്ന് 16 കോടി രൂപ പിരിച്ചെടുത്തതിനെതിരെയാണ് ഒരു കേസ്. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാതിരുന്നിട്ടും ഡി.ഡി മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് സീറ്റിലേക്ക് വിദ്യാര്‍ഥികളില്‍നിന്ന് കോടികള്‍ വാങ്ങി പ്രവേശം നല്‍കുകയായിരുന്നു. മെഡിക്കല്‍കോളജ്  വികസനത്തിന് വായ്പയെടുത്ത 136 കോടി രൂപ തിരിച്ചടച്ചില്ളെന്നാണ് മറ്റൊരു കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.