മുംബൈ: ഓടുന്ന ട്രെയിനില്‍ 22കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. വ്യാഴാഴ്ച രാത്രി 11ന് ബോരിവലിയില്‍നിന്ന് ചര്‍ച്ച്ഗേറ്റിലേക്കുള്ള ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്മെന്‍റിലാണ് സംഭവം. ചര്‍ച്ച്ഗേറ്റ് എത്തുന്നതിനു തൊട്ടുമുമ്പ് ഗ്രാന്‍ഡ് റോഡ് സ്റ്റേഷനില്‍നിന്ന് കയറിയ യുവാവ് കമ്പാര്‍ട്മെന്‍റില്‍ ഒറ്റക്കായിരുന്ന യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.
വസ്ത്രങ്ങള്‍ വലിച്ചുകീറി. രാത്രി 11നുശേഷം ലേഡീസ് കമ്പാര്‍ട്മെന്‍റില്‍ പൊലീസ് ഉണ്ടാകണമെന്നാണ് ചട്ടമെങ്കിലും ആരുമുണ്ടായിരുന്നില്ല. മറൈന്‍ലൈന്‍ സ്റ്റേഷന് തൊട്ടുമുമ്പുള്ള സിഗ്നലില്‍ ട്രെയിന്‍ വേഗം കുറച്ചപ്പോള്‍ യുവതി കുതറിയോടി ട്രെയിനില്‍നിന്ന് ചാടി മറൈന്‍ലൈന്‍ സ്റ്റേഷനില്‍ ചെന്ന് സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍ പെണ്‍കുട്ടിക്കൊപ്പം ചര്‍ച്ച്ഗേറ്റ് റെയില്‍വേ പൊലീസിലത്തെി പരാതി നല്‍കി.
എന്നാല്‍, സംഭവങ്ങള്‍ വിവരിച്ച പെണ്‍കുട്ടി പരാതി നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്തു. യുവാവിനെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നീല ടീഷര്‍ട്ടും ചുവന്ന ബര്‍മുഡയും ധരിച്ച് യുവാവ് റെയില്‍വേ പ്ളാറ്റ്ഫോമിലേക്ക് വരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.