കച്ച്: ഗുജറാത്തിലെ കച്ചില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാകിസ്താന്‍ ബോട്ട് കണ്ടത്തെി. കച്ച് ജില്ലയിലെ ഹരമി നള പ്രദേശത്തെ 1162ാം ഒൗട്ട് പോസ്റ്റിന് സമീപത്തുനിന്നാണ് ബോട്ട് കണ്ടത്തെിയതെന്ന് മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇത് മീന്‍പിടിത്തത്തിന് ഉപയോഗിച്ചിരുന്ന ബോട്ടാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. ആയുധങ്ങളോ വെടിക്കോപ്പുകളോ കണ്ടത്തെിയിട്ടില്ല. സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രദേശത്തുകൂടിയുള്ള നുഴഞ്ഞുകയറ്റം പ്രതിരോധിക്കാന്‍ സേന പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ചതുപ്പ് പ്രദേശമായ ഹരമി നളയിലെ ജലപാതയിലൂടെ പാകിസ്താനില്‍നിന്ന് എളുപ്പത്തില്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇവിടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായാല്‍ സുരക്ഷാസേനക്ക് ഇവിടെ എളുപ്പത്തില്‍ പ്രതിരോധിക്കാനാവില്ല. കഴിഞ്ഞ വര്‍ഷം ഇതേ പ്രദേശത്ത് പാകിസ്താനില്‍നിന്നുള്ള മൂന്ന് ആളില്ലാ ബോട്ടുകള്‍ കണ്ടത്തെിയിരുന്നു. പാകിസ്താനില്‍നിന്ന് കച്ച് പ്രദേശത്തേക്ക് നുഴഞ്ഞുകയറിയ മൂന്നുപേരെ വിവിധ സന്ദര്‍ഭങ്ങളിലായി അതിര്‍ത്തി രക്ഷാസേന പിടികൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.