പനാജി: ലൂയിസ് ബര്‍ജര്‍ അഴിമതിക്കേസില്‍ ഗോവ മുന്‍ പൊതുമരാമത്ത് മന്ത്രി ചര്‍ച്ചില്‍ അലെമാവോയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി 10.30ഓടെ വടക്കന്‍ഗോവയിലെ അഗസിയം ഗ്രാമത്തില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് 66കാരനായ അലെമാവോ അറസ്റ്റിലായത്. ഇദ്ദേഹത്തെ ചോദ്യംചെയ്തതില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിനും കേസില്‍ പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കാമത്ത് നല്‍കിയ ഹരജിയെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നും ഗോവ ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ നിരപരാധിയാണെന്നും രാഷ്ട്രീയഗൂഢാലോചനയുടെ ഭാഗമായാണ് അറസ്റ്റെന്നും അലെമാവോ പറഞ്ഞു. അദ്ദേഹം മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിക്കാതിരുന്നത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷണം നേരിടാന്‍ തയാറായതുകൊണ്ടാണ് മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കാതിരുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ദിഗംബര്‍ കാമത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരണകാലത്താണ് അമേരിക്കന്‍ കമ്പനിയായ ലൂയിസ് ബര്‍ജര്‍ ജപ്പാന്‍ കുടിവെള്ളപദ്ധതിയുടെ കണ്‍സല്‍ട്ടന്‍സിക്കായി കോഴ നല്‍കുന്നത്. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന ചര്‍ച്ചില്‍ അലെമാവോയെയാണ് ലൂയിസ് ബര്‍ജറിന്‍െറ ഉദ്യോഗസ്ഥര്‍ സമീപിച്ചതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സംഭവമെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. കമ്പനിക്കെതിരെ അമേരിക്കയില്‍ സമാനമായ സംഭവത്തില്‍ കേസെടുത്തതോടെയാണ് പിന്നീട് അധികാരത്തിലത്തെിയ ബി.ജെ.പി സര്‍ക്കാര്‍ ഗോവയിലും കമ്പനിക്കെതിരെ അന്വേഷണമാരംഭിച്ചത്. ബി.ജെ.പി സര്‍ക്കാറിന്‍െറ രാഷ്ട്രീയ ഇടപെടലാണ് ഇപ്പോഴത്തെ അറസ്റ്റിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.