പണിയില്ലെങ്കില്‍ എം.പിമാര്‍ക്ക് കൂലിയുമില്ലെന്ന് മന്ത്രി

വാരാണസി: സഭ നടക്കാത്ത ദിവസങ്ങളില്‍ എം.പിമാര്‍ക്ക് വേതനവും വേണ്ടെന്ന നിയമം കെണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. വാരാണസിയില്‍ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ വാര്‍ത്താലേഖകരെ അറിയിച്ചതാണിത്. ജോലിചെയ്യാത്ത ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാത്തതുപോലെ പാര്‍ലമെന്‍റ് അംഗങ്ങളുടെ കാര്യത്തിലും ഈരീതി നടപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ലളിത് മോദി വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയും വ്യാപം കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്‍റിന്‍െറ ഇരുസഭകളും സ്തംഭിപ്പിക്കുന്നതിനാല്‍ വര്‍ഷകാല സമ്മേളനത്തിന്‍െറ  മുക്കാല്‍പങ്കും സഭ സമ്മേളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് മറികടക്കാനാണ് വേതനരഹിതനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ വിഷയങ്ങളില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷം അഴിമതിക്കഥകള്‍ പറഞ്ഞ് സഭ സ്തംഭിപ്പിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.