ശ്രീനഗര്‍: ജമ്മു അതിര്‍ത്തിയില്‍ പാക് സൈനികര്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ ആര്‍.എസ് പുര സെക്ടറില്‍ ശനിയാഴ്ച രാത്രി 10.40നാണ് ഇന്ത്യന്‍ ക്യാമ്പിന് നേരേ പാക് സൈനികര്‍ വെടിയുതിര്‍ത്തത്. രണ്ട് തവണ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചില്ളെന്നും വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ളെന്നും ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.
12 മണിക്കൂറിനുള്ളില്‍ രണ്ട് തവണയാണ് പാക് സൈനികര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. ജൂലൈയില്‍ 18 തവണ പാക് സൈനികര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്. മൂന്നുസൈനികര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.