കറാച്ചി: പാകിസ്താന്‍ ജയിലിലായിരുന്ന 163 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. പാക് പ്രധാനമന്ത്രി നവാസ് ശരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യയില്‍വെച്ച് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്. 11 വയസ്സുകാരനായ ഒരാണ്‍കുട്ടിയും ഇന്ന് വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നതായി ഒൗദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇവരെ വാഗാ അതിര്‍ത്തി വഴി ഇന്ത്യന്‍ അധികൃതര്‍ക്ക് നാളെ കൈമാറും. പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വെല്‍ഫെയര്‍ ഏജന്‍സികളും യാത്രക്കായുള്ള പണവും പാരിതോഷികങ്ങളും നല്‍കി. മനുഷ്യത്വപരിഗണന നല്‍കി പിടിയിലായ മത്സ്യത്തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ വിട്ടയക്കാനും അവരുടെ ബോട്ടുകള്‍ വിട്ടുനല്‍കാനും ഇരുരാഷ്ട്രങ്ങളും ധാരണയിലത്തെിയിരുന്നു. ഇരുരാഷ്ട്രങ്ങളും പരസ്പരം കൈമാറിയ പുതിയ ലിസ്റ്റ് പ്രകാരം 355 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാക് ജയിലിലും പാകിസ്താനില്‍ നിന്നുള്ള 27 മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ ജയിലിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.