കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനം നൽകിയത് ആകെ 773.98 കോടി. ഈ തുക ഉപയോഗിച്ചാണ് അതിജീവിതരുടെ പുനരധിവാസത്തിനായി കൽപറ്റയിൽ ടൗൺഷിപ് ഒരുക്കുന്നത്.ഇതിന്റെ നിർമാണത്തിനടക്കം നിധിയിൽ നിന്ന് ഇതുവരെ ചെലവഴിച്ചത് 165.87 കോടി രൂപ. ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം ഇനി ബാക്കിയുള്ളത് 608.11 കോടി രൂപയാണ്.കൽപറ്റ ബൈപാസിനരികിലുള്ള എൽസ്റ്റൺ എസ്റ്റേറ്റിലെ 49.5 ഹെക്ടറിലാണ് 410 വീടുകളടങ്ങുന്ന ടൗൺഷിപ് നിർമാണം പുരോഗമിക്കുന്നത്.
കഴിഞ്ഞ മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതി ഒരു കൊല്ലം കഴിഞ്ഞപ്പോൾതന്നെ ആദ്യഘട്ടം പൂർത്തിയാക്കി 178 വീടുകൾ അതിജീവിതർക്ക് കൈമാറാനായത് സർക്കാറിന്റെ നേട്ടമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തങ്ങളുടെ വൻനേട്ടമായി ഇത് ഉയർത്തിക്കാണിക്കും. ടൗൺഷിപ്പിന്റെ ആകെ ചെലവ് 299 കോടി രൂപയാണ്. 1000 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഒരു വീടിന് ജി.എസ്.ടിയും അഞ്ചു വർഷം വരെയുള്ള അറ്റകുറ്റ പണികളെല്ലാം ചേർത്ത് ആകെ 27 ലക്ഷം രൂപയാണ് ചെലവ്.
ഉരുൾദുരന്തപ്രവർത്തനങ്ങൾക്ക് വയനാട് കലക്ടർക്ക് -7.65 കോടി
ദുരന്തബാധിതരുടെ വീട്ടുവാടക -50 ലക്ഷം
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം -2.1 കോടി
ടൗൺഷിപ്പിനായി സ്പെഷൽ ഓഫിസർക്ക് അഡ്വാൻസ് -20 കോടി
ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് തീരുമാനിച്ചവർക്ക് -13.91 കോടി
ടൗൺഷിപ് പദ്ധതി മുൻകൂറായി കരാറുകാരായ ഊരാളുങ്കലിന് -40.04 ലക്ഷം
കുടുംബശ്രീയുടെ ഉപജീവന പിന്തുണ പദ്ധതിക്ക് -3.62 കോടി
ടൗൺഷിപ്പിന് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കൽ -43.56 കോടി
ടൗൺഷിപ് സ്ഥലത്തെ മരങ്ങൾ മുറിച്ചുനീക്കൽ -2.81ലക്ഷം
ദുരന്ത ഇരകൾക്കുള്ള ചികിത്സ ചെലവ് - ആറു കോടി
ടൗൺഷിപ് പദ്ധതി നടത്തിപ്പ് (പി.ഐ.യു) ഓഫിസ് സ്ഥാപിക്കാൻ -72.66 ലക്ഷം
എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കൽ നഷ്ടപരിഹാരം -77.55 ലക്ഷം
വൈദ്യുതി ലൈനുകൾ സ്ഥാപിക്കാൻ -78.64 ലക്ഷം
ജലഅതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാൻ -36 ലക്ഷം
ടൗൺഷിപ് കരാറുകാർക്കുള്ള മൊബലൈസേഷൻ അഡ്വാൻസ് -39.8 കോടി
മൃഗപരിപാലന മേഖലയിലെ മൈക്രോ പ്ലാൻപദ്ധതി -90.17 ലക്ഷം
മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായം -നാല് ലക്ഷം
കിഫ്കോണിന് സെന്റേജ് ചാർജ് -4.02 കോടി
കുടുംബശ്രീ അംഗങ്ങളുടെ വായ്പകളുടെ പലിശ തുക അനുവദിച്ചത് -1.94 കോടി
30.7.2025 വരെയുള്ള ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ ഏറ്റെടുത്ത വകയിൽ -18.76 കോടി
-ആകെ ചെലവ് 165.87 കോടി രൂപ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.