കൊച്ചി: ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽനിന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥിയായിരുന്ന സി.പി.എമ്മിലെ എ.എം. ആരിഫ് നൽകിയ ഹരജി ഹൈകോടതി തള്ളി. മതപരമായ ചേരിതിരിവുണ്ടാക്കുന്ന വിധം വിഡിയോകൾ തയാറാക്കി പ്രചരിപ്പിച്ചെന്നടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് ജി. ഗിരീഷ് ഫയലിൽ സ്വീകരിക്കാതെ തള്ളിയത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി.
കെ.സി. വേണുഗോപാലിന്‍റെ ഏജന്‍റുമാരും കോൺഗ്രസ് പ്രവർത്തകരുമാണ് തന്നെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലും മതസ്പർധയുണ്ടാക്കുന്ന വിധത്തിലും വിഡിയോ പ്രചരിപ്പിച്ചതെന്നായിരുന്നു ഹരജിയിലെ വാദം. എന്നാൽ, ഈ വാദങ്ങളെ എതിർത്ത് കെ.സി. വേണുഗോപാലും കോടതിയെ സമീപിച്ചു. ആരോപണങ്ങൾ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനും കെ.സി. വേണുഗോപാൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനും മുമ്പ് ഉയർന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.