സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ​ചെ​യ​ർ​മാ​നാ​യി ഡോ. ​അ​ച്യു​ത്​ ശ​ങ്ക​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്നു

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഡോ. അച്യുത് ശങ്കർ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ഡോ. എസ്. അച്യുത് ശങ്കർ ചുമതലയേറ്റു. ഭരണമാറ്റത്തെ തുടർന്ന് ഡോ. രാജൻ ഗുരുക്കൾ പദവി ഒഴിഞ്ഞതിനെ തുടർന്നാണ് കേരള സർവകലാശാല മുൻ സീനിയർ പ്രഫസറും ഡീനുമായിരുന്ന ഡോ. അച്യുത് ശങ്കറിന്‍റെ നിയമനം.

കേരള സർവകലാശാല ബയോ ഇൻഫോമാറ്റിക്സ് വിഭാഗം മേധാവി, സി-ഡിറ്റ് ഡയറക്ടർ പദവികൾ വഹിച്ചു. കേരള സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ടെക്നോളജി ഡീൻ, കുസാറ്റ് സിൻഡിക്കേറ്റംഗം, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, കേരള സർവകലാശാല സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

യൂനിവേഴ്സിറ്റി ഓഫ് കൊറിയ, മലേഷ്യയിലെ ഡി മോണ്ട്ഫോർട്ട് സർവകലാശാല, ജപ്പാനിലെ ഡെയ്തോ ബൂങ്ക സർവകലാശാല എന്നിവിടങ്ങളിൽ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. കേരള സർവകലാശാലയിൽ ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ, ഇന്റർനാഷനൽ അക്കാദമിക്സ് ഡയറക്ടർ, സ്റ്റാർട്ടപ്പ് സെന്റർ ഡയറക്ടർ പദവികളും വഹിച്ചു.

എം.ജി സർവകലാശാല മുൻ വി.സിയും കേരള സർവകലാശാല മുൻ പി.വി.സിയുമായ ഡോ. എ. സുകുമാരൻ നായരുടെയും സ്കൂൾ അധ്യാപികയായിരുന്ന കോമളം എസ്. നായരുടെയും മകനാണ്. ഭാര്യ: ഹേമ രാമചന്ദ്രൻ (എൻജിനീയറിങ് അധ്യാപിക). മക്കൾ: ഗായത്രി, ആദിത്യ (ഇരുവരും വിദ്യാർഥികൾ).

Tags:    
News Summary - Dr. Achyut Shankar takes charge as Vice Chairman of Higher Education Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.