അമ്മയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയെന്ന്; കു​ഴി​മാ​ടം തു​റ​ന്ന് അ​ഴു​കി​യ മൃ​ത​ദേ​ഹവുമായി ആ​ശു​പ​ത്രി​യി​ലേ​ക്ക് പുറപ്പെട്ട മക്കൾ പിടിയിൽ

ബം​ഗ​ളൂ​രു: മാ​താ​വി​നെ ബ​ന്ധു​ക്ക​ൾ മ​ർ​ദി​ച്ചു കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ക്കി​യ​തി​നെ​തി​രെ നീ​തി തേ​ടു​ന്ന യു​വാ​ക്ക​ൾ , പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹ​വു​മാ​യി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ അ​റ​സ്റ്റി​ലാ​യി. ദാ​വ​ൻ​ഗ​രെ ജി​ല്ല​യി​ൽ ഹ​രി​ഹ​ർ താ​ലൂ​ക്കി​ലെ അ​ഡാ​പു​ര ഗ്രാ​മ​വാ​സി​ക​ളാ​യ മ​ഞ്ജു​നാ​ഥും(30), വെ​ങ്കി​ടേ​ഷു​മാ​ണ്(28) അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ മാ​താ​വ് ഇ​റ​മ്മ​യെ (58)ഏ​പ്രി​ൽ 29ന് ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട് വി​ശ്വ​സി​ച്ച് മ​ക്ക​ൾ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തു.

എ​ന്നാ​ൽ ഗ്രാ​മ​ത്തി​ലെ ഓ​വു​ചാ​ൽ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളാ​യ പ​ത്തോ​ളം പേ​രു​മാ​യി ഇ​റ​മ്മ വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യും അ​വ​ർ അ​ടി​ച്ചു​കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യ​താ​ണെ​ന്നും പി​ന്നീ​ട് അ​റി​വാ​യി.

മാ​താ​വി​ന്റെ ശ​രീ​ര​ത്തി​ൽ മു​റി​വ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ വീ​ണ്ടും പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ മ​ലേ​ബെ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ത്തി​ല്ല.

രാ​ത്രി വൈ​കി സ​ഹോ​ദ​ര​ങ്ങ​ൾ കു​ഴി​മാ​ടം തു​റ​ന്ന് അ​ഴു​കി​യ മൃ​ത​ദേ​ഹം തു​ണി​യി​ൽ പൊ​തി​ഞ്ഞ് ബൈ​ക്കി​ന് ന​ടു​വി​ൽ വെ​ച്ച് രാ​ത്രി ദാ​വ​ൻ​ഗ​രെ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. യാ​ത്രാ​മ​ധ്യേ ഷാ​മ​ണൂ​ർ റോ​ഡി​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തു​ണി​യി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം കാ​ണു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ മ​ലേ​ബെ​ന്നൂ​ർ പൊ​ലീ​സ് നി​യ​മ​വി​രു​ദ്ധ​മാ​യി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​തി​ന് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

കോ​ട​തി​യു​ടെ​യോ ത​ഹ​സി​ൽ​ദാ​രു​ടെ​യോ അ​നു​മ​തി​യി​ല്ലാ​തെ കു​ഴി​ച്ചി​ട്ട മൃ​ത​ദേ​ഹം തോ​ണ്ടി​യെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം. മൃ​ത​ദേ​ഹം ഇ​റ​മ്മ​യു​ടേ​ത് ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് പൊ​ലീ​സ്.

Tags:    
News Summary - Youths arrested for riding bike with mother's body buried in grave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.