കാവേരി ജല തർക്കം സുപ്രീംകോടതിയെ സമീപിക്കും -എൻ. ചലുവരായസ്വാമി
ബംഗളൂരു: തമിഴ്നാടിന് പ്രതിദിനം 6,000 ക്യുസെക്സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന ഉത്തരവിനെതിരെ കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ മന്ത്രി എൻ. ചലുവരായസ്വാമി പറഞ്ഞു. സെപ്റ്റംബർ ഒമ്പത് മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 6,000 ക്യുസെക്സ് വെള്ളം നല്‍കണമെന്ന് കർണാടകയോട് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ (സി.ഡബ്ല്യു.ആർ.സി) നിർദ്ദേശിച്ചിരുന്നു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഇക്കാര്യം വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും സര്‍ക്കാറിന്റെ നിയമോപദേശകരുമായും കൂടിയാലോചിച്ച ശേഷം സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉത്തരവിനെതിരെ സി.ഡബ്ല്യു.ആർ.സിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർണാടകയുടെ ജലസംഭരണികളിലെ ജലനിരപ്പ് കുറവാണെന്നും ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചാൽ മാത്രമേ സ്ഥിതി മെച്ചപ്പെടുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതിയിൽ സംസ്ഥനത്തിന്റെ താൽപ്പര്യങ്ങൾ അവതരിപ്പിക്കുന്നതിന് പ്രത്യേക അഭിഭാഷകനെ നിയമിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.