സർവിസിനൊരുങ്ങി കെ.എസ്. ആർ.ടി.സി ബസ്

പു​ത്തൂ​ർ ഡി​വി​ഷ​ന് 40 പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (കെ.​എ​സ്.​ആ​ർ.​ടി.​സി) പു​ത്തൂ​ർ ഡി​വി​ഷ​ന് സം​സ്ഥാ​ന ഗ​താ​ഗ​ത വ​കു​പ്പ് നാ​ൽ​പ്പ​ത് പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ച്ചു. ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ഡി​പ്പോ​ക​ളി​ൽ ബ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​വി​ധ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ് ആ​രം​ഭി​ച്ചു. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ച​ട്ട​പ്ര​കാ​രം 30 ഓ​ളം ബ​സു​ക​ൾ സ​ർ​വി​സി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കും.

പു​ത്തൂ​ർ ഡി​വി​ഷ​നി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ലു​മാ​യി 510 ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി ഏ​ക​ദേ​ശം 562 ബ​സു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ന്നു. ഷെ​ഡ്യൂ​ളു​ക​ള്‍ പ്ര​കാ​രം സ​ര്‍വി​സ് ന​ട​ത്താ​ന്‍ എ​ട്ട് ശ​ത​മാ​നം ബ​സു​ക​ൾ കൂ​ടി ആ​വ​ശ്യ​മാ​ണ്. പു​തി​യ ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചു​വെ​ങ്കി​ലും പ​ഴ​യ ബ​സു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ല്‍ ഷെ​ഡ്യൂ​ളു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​ന്‍ സാ​ധ്യ​മ​ല്ല. ആ​കെ അ​നു​വ​ദി​ച്ച 40 ബ​സു​ക​ളി​ൽ 10 എ​ണ്ണം പു​ത്തൂ​ർ ഡി​പ്പോ​യി​ലേ​ക്കും, ആ​റെ​ണ്ണം ധ​ർ​മ്മ​സ്ഥ​ല​യി​ലേ​ക്കും, ഒ​മ്പ​ത് എ​ണ്ണം ബി.​സി റോ​ഡി​ലേ​ക്കും, അ​ഞ്ചെ​ണ്ണം സു​ള്ള്യ​യി​ലേ​ക്കും അ​നു​വ​ദി​ച്ചു. ബാ​ക്കി ബ​സു​ക​ൾ മ​ടി​ക്കേ​രി ഡി​പ്പോ​യി​ലേ​ക്ക് അ​നു​വ​ദി​ച്ചു.

മ​ടി​ക്കേ​രി​ക്ക് അ​നു​വ​ദി​ച്ച ബ​സു​ക​ളി​ൽ ചി​ല​ത് പി​ന്നീ​ട് പു​തു​താ​യി തു​റ​ക്കു​ന്ന കു​ശാ​ൽ​ന​ഗ​ർ ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റും. 15 വ​ർ​ഷ​ത്തി​ല​ധി​കം സ​ർ​വി​സ് പൂ​ർ​ത്തി​യാ​ക്കി​യ ബ​സു​ക​ൾ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ച​ട്ട​പ്ര​കാ​രം സ്ക്രാ​പ്പി​ങി​ന് അ​യ​ക്കും. ഇ​പ്ര​കാ​രം എ​ല്ലാ മാ​സ​വും ഒ​രു നി​ശ്ചി​ത എ​ണ്ണം ബ​സു​ക​ൾ സ​ർ​വി​സി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കും. 

Tags:    
News Summary - 40 new KSRTC buses for the Puttur division

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.