സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി

ഇ.​ഡി റെ​യ്ഡു​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​തം: മ​ന്ത്രി സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി

ബം​ഗ​ളൂ​രു: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ്ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ റെ​യ്ഡു​ക​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ​തീ​ഷ് ജാ​ർ​ക്കി​ഹോ​ളി. ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ഒ​രു നോ​ട്ടീ​സ് അ​യ​ച്ചാ​ല്‍ താ​ന്‍ സ​മ​ര്‍പ്പി​ക്കു​മാ​യി​രു​ന്നു​വെ​ന്നും റെ​യ്ഡി​ന്‍റെ ആ​വ​ശ്യ​ക​ത ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ.​ഡി​യു​ടെ ന​ട​പ​ടി സം​ശ​യം ജ​നി​പ്പി​ക്കു​ന്നു​ണ്ട്. ഇ.​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദി​ച്ച എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കി​യെ​ന്നും ഉ​ത്ത​രം അ​റി​യാ​ത്ത ചോ​ദ്യ​ങ്ങ​ൾ​ക്ക് സ​മ​യം തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​ത്ത് പ്ര​ത്യേ​കി​ച്ച് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന ഇ.​ഡി​യു​ടെ വാ​ദം മ​ന്ത്രി ത​ള്ളി. പ​രി​ശോ​ധ​ന​യി​ൽ ത​ന്‍റെ വ​സ​തി​യി​ൽ നി​ന്ന് ര​ണ്ട് കോ​ടി​യോ​ളം രൂ​പ ഇ.​ഡി ക​ണ്ടെ​ത്തി​യ​താ​യി ജാ​ർ​ക്കി​ഹോ​ളി സ്ഥി​രീ​ക​രി​ച്ചു. പ​ണം കു​ടും​ബ​ത്തി​ന്‍റെ​താ​ണെ​ന്നും അ​ത് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്യോ​ഗ​സ്ഥ​ർ ചി​ല രേ​ഖ​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​ത്തി​ലെ (പി.​എം.​എ​ൽ.​എ) വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​ണ് റെ​യ്ഡു​ക​ൾ ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. അ​വ​സാ​ന​മാ​യി​രി​ക്കും കോ​ണ്‍ഗ്ര​സി​നെ ഉ​ന്ന​മി​ടു​ക​യെ​ന്ന് പ്ര​തീ​ക്ഷി​ച്ചു​വെ​ന്നും ഇ​ത്ര പെ​ട്ടെ​ന്ന് ത​നി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.c

Tags:    
News Summary - ED raids are politically motivated - Minister Satish Jarkiholi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.