15 ലക്ഷം ഭവനരഹിതര്‍ക്ക് സ്ഥലങ്ങള്‍ സൗജന്യമായിനല്‍കും- ജി. പരമേശ്വര
ബംഗളൂരു: സംസ്ഥാനത്തെ ഭവനരഹിതരായ 15 ലക്ഷം പേര്‍ക്ക് സൗജന്യമായി സ്ഥലങ്ങള്‍ നൽകുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, വീടോ സ്ഥലമോ ഇല്ലാത്തവര്‍ എന്നിവർക്ക് മുൻഗണന നൽകും. ഓരോ ജില്ലയിലും 50,000 സ്ഥലങ്ങൾ നൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ അഞ്ച് ലക്ഷം സ്ഥലങ്ങളും രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ അഞ്ച് ലക്ഷം സ്ഥലങ്ങള്‍ വീതവും പദ്ധതി മുഖേന നല്‍കും. ഏകദേശം 10,000 ഏക്കർ ഭൂമി പദ്ധതിക്കായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ ഭൂമി കണ്ടെത്താന്‍ ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം, റോഡുകൾ, ഡ്രെയിനേജ്, ടോയ്ലറ്റുകൾ എന്നിവയുടെ അഭാവമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി/പട്ടികവർഗ കോളനികൾ വികസിപ്പിക്കുന്നതിനുള്ള തത്വത്തിലുള്ള തീരുമാനവും മന്ത്രിസഭ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.