മംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ സംസ്ഥാന പര്യടനത്തിന് തയാറെടുക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സംസ്ഥാനയാത്ര. ബി.ജെ.പി പുതിയ സംസ്ഥാന അധ്യക്ഷനെ തേടുന്ന വേളയിലാണ് എൺപതുകാരനായ യെദിയൂരപ്പയുടെ യാത്ര. സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. തീവ്രവാദ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. കേന്ദ്രസേനയുടെ സി.ആർ.പി.എഫ് സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കുക. ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗമാണ് യെദിയൂരപ്പ. മൊത്തം 32 സേനാംഗങ്ങൾ ഉൾപ്പെടുന്നതായിരിക്കും അദ്ദേഹത്തിന്റെ സുരക്ഷാ സംഘം. 10 സായുധസേന അംഗങ്ങൾ അദ്ദേഹത്തിന്റെ വസതിയിൽ കാവൽ ജോലിക്കുണ്ടാകും. മൂന്ന് ഷിഫ്റ്റുകളിലായി 12 കമാൻഡോകൾ ഒപ്പമുണ്ടാവും. മുതിർന്ന നേതാക്കളും മുൻ എം.എൽ.എമാരുമടക്കം പലരും ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുകയാണ്. പാർട്ടിക്ക് വെല്ലുവിളി ഉയരുന്ന വേളയിലാണ് യെദിയൂരപ്പ വീണ്ടും സജീവമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.