ബംഗളൂരു: നഗരത്തിലെ അക്ഷയ് നഗറിലെ വീട്ടിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ബോധം നഷ്ടപ്പെട്ട് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ആർ.എം.സി യാർഡ് സ്വദേശി പുട്ടസ്വാമി (31) ആണ് മരിച്ചത്. ആർ.എം.സി യാർഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആന്റണി എന്ന മറ്റൊരു തൊഴിലാളിക്കൊപ്പം മാൻഹോൾ വൃത്തിയാക്കുന്നിതിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഇരുവരും ഒരുവിധം പുറത്തിറങ്ങി പണിപൂർത്തിയാക്കാതെ മടങ്ങി. പിന്നീട് വീട്ടിൽവെച്ചാണ് പുട്ടസ്വാമി മരണപ്പെടുന്നത്. സുരക്ഷാ ഉപകരണങ്ങളില്ലാതെ മാൻഹോളിൽ പണിയെടുപ്പിച്ചതിന് വീട്ടുടമയടക്കം നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.