ഉള്ളാൾ സേവന്തിഗുട്ടിൽ കുന്ന് ഇടിഞ്ഞുവീണ് ദുരന്തമുണ്ടായ സ്ഥലത്ത് എത്തിയ ഉള്ളാൾ പൊലീസ്
മതിൽ നിർമാണത്തിനിടെ കുന്നിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
മംഗളൂരു: ഉള്ളാൾ കല്ലാപ്പുവിനടുത്ത സേവന്തിഗുട്ടിൽ ചൊവ്വാഴ്ച സംരക്ഷണഭിത്തി നിർമാണ ജോലികൾക്കിടെ കുന്ന് ഇടിഞ്ഞുവീണ് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളി സംഭവസ്ഥലത്ത് മരിച്ചു.
ബാഗൽകോട്ട് ജില്ലയിൽ ഹുൻഗുണ്ട് താലൂക്കിലെ ഹനുമക്കട്ടെ സ്വദേശിയായ ബാലപ്പയാണ് (41) മരിച്ചത്. വീടിന് പിന്നിൽ സംരക്ഷണഭിത്തി പണിയുന്നതിനിടെയാണ് സംഭവം. കുടിയേറ്റ തൊഴിലാളികളായ ബാലപ്പ, ഹനുമന്ത, ഭീമപ്പ, ശിവു എന്നിവർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജോലിയിൽ ഏർപ്പെട്ടിരുന്നു. ജോലിക്കിടെ വീടിനു പിന്നിലെ ഉയർന്ന കുന്നിൽനിന്നുള്ള മണ്ണ് പെട്ടെന്ന് ഇടിഞ്ഞുവീണ് ബാലപ്പ, ഹനുമന്ത, ഭീമപ്പ എന്നീ തൊഴിലാളികൾ മണ്ണിനടിയിലായി.
ഹനുമന്തയും ഭീമപ്പയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മണ്ണിനടിയിൽ കുടുങ്ങിയ ബാലപ്പക്ക് ഗുരുതര പരിക്കേറ്റു. രക്ഷിക്കാൻ നാട്ടുകാർ കഠിനമായി ശ്രമിച്ചെങ്കിലും അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.